തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു

single-img
3 September 2014

download (2)തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. നാളെ രാവിലെ വരെ മഴ ശക്തിയായി പെയ്യുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കു പടിഞ്ഞാറന്‍ കാറ്റ് വീശുന്നതും, മഹാരാഷ്ട്ര മുതല്‍ കേരളതീരം വരെ ന്യൂനമര്‍ദ പാത്തി രൂപപ്പെട്ടതുമാണു മഴയ്ക്കു കാരണം. നാളെ കഴിഞ്ഞാല്‍ മഴയുടെ ശക്തി കുറയുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

 
അതെസമയം കഠിനംകുളത്ത് നിന്നും മത്സ്യബന്ധനത്തിനു പോയി വള്ളം മറിഞ്ഞു കാണാതായ മോസസിനുവേണ്ടി തെരിച്ചില്‍ തുടരുകയാണ്. പത്തനംതിട്ടയില്‍ പമ്പയും മണിമലയാറും കരകവിഞ്ഞൊഴുകുന്നു. അപ്പര്‍ കുട്ടനാട് വെള്ളത്തനിടിയിലാണ്. കൊല്ലം – ചെങ്കോട്ട ദേശീയ പാതയില്‍ മരം വീണു ഗതാഗതം തടസപ്പെട്ടു.