ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ നോട്ടീസിന് ഹൈക്കോടതി സ്റ്റേയില്ല

single-img
3 September 2014

kerala-high-courtബാറുകള്‍ പൂട്ടണമെന്ന് കാണിച്ച് സര്‍ക്കാര്‍ ബാറുടമകള്‍ക്ക് അയിച്ച നോട്ടീസില്‍ ഇടപെടാന്‍ ഹൈക്കോടതി തയാറായില്ല. ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ബാറുകള്‍ പൂട്ടാനുള്ള തീരുമാനവുമായി സര്‍ക്കാറിന് മുന്നോട്ട് പോകാം. 312 ബാറുകള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു. 15 ദിവസത്തിനുള്ളില്‍ പൂട്ടണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരുന്നത്. അബ്ക്കാരി നയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.