സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ ഗവര്‍ണറായി നിയമിക്കുന്നതിനെതിരെ സി.പി.എം

single-img
2 September 2014

downloadസുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവത്തെ കേരളാ ഗവര്‍ണറായി നിയമിക്കുന്നതിനെതിരെ സി.പി.എം രംഗത്ത്.ഇന്ത്യന്‍ ജുഡീഷ്യറിയിലെ പരമോന്നത പദവിയിലുണ്ടായിരുന്നവരെ സംസ്ഥാന ഗവര്‍ണര്‍മാരായി നിയമിക്കുന്നത് ഭരണഘടനയോടുള്ള അനാദരവും അനൗചിത്യവുമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

 

ഗവര്‍ണര്‍ പദവിയിലേക്ക് മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത് കീഴ്‌വഴക്കങ്ങളുടെ ലംഘനവും നീതിപീഠത്തിന്റെ അന്തസ്സ് ഇടിക്കുന്നതുമായിരിക്കുമെന്ന ഉല്‍ക്കണ്ഠ ബാര്‍ കൗണ്‍സില്‍ പോലും പ്രകടിപ്പിച്ചിരിക്കുകയാണെന്നും രാഷ്ട്രപതിയെ സത്യപ്രതിജ്ഞ ചെയ്യിപ്പിക്കുന്ന ചീഫ് ജസ്റ്റിസായിരുന്ന വ്യക്തി സംസ്ഥാന ഗവര്‍ണര്‍ ആകുമ്പോള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യേണ്ടിവരുന്നത് അസുഖകരമായ രംഗമാകുമെന്ന് നീതിന്യായ രംഗത്തെ പ്രമുഖര്‍ ചൂണ്ടിക്കാട്ടുന്നത് ഗൗരവത്തോടെ പരിഗണിക്കേണ്ടതാണെന്നും പ്രസ്താവനയില്‍ പറയുന്നു.