കോളേജ് വിദ്യാർഥികളെ രക്ഷിക്കാൻ 50 അധികം പേർ ചേർന്ന് ബസ് ഉയർത്തി

single-img
2 September 2014

BwbPKpoCAAAHAA2 (1)പൂന്നെ:പെര്‍ത്തില്‍ ട്രെയിന്‍ ഉയർത്തി രക്ഷാപ്രവർത്തനം നടത്തിയ വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണു.സമാനമായി പൂന്നെയിൽ ബസിനടിയിൽ കുടുങ്ങിയ കോളേജ് വിദ്യാർഥികളെ രക്ഷിക്കാൻ 50 അധികം പേർ ഒത്തു ചേർന്നു.അമിത വേഗത്തിൽ വന്ന ബസിനടിയിലേക്ക് ബൈക്കിലേത്തിയ രണ്ട് കോളേജ് വിദ്യാർഥികൾ കുടുങ്ങുക ആയിരുന്നു

 

വിദ്യാർഥികൾ ബസിനടിയിൽ കുടുങ്ങിയത് കണ്ട് സമീപത്ത് നിന്ന യാത്രക്കാരും സമീപവാസികളും ബസ് ഉയർത്തുക ആയിരുന്നു.അമ്പതിലധികം ചേര്‍ന്ന് ബസ്സ് ഉയര്‍ത്തി വിദ്യാര്‍ത്ഥികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും വലിയ ചർച്ചയാവുകയാണു.ബസിനടിയിൽ പെട്ടവർ അപകടനില തരണം ചെയ്തു