പാർവതി ഓമനക്കുട്ടൻ തെലുങ്കിലേക്ക്

single-img
1 September 2014

images (13)മുൻ മിസ് ഇന്ത്യ പാർവതി ഓമനക്കുട്ടൻ തെലുങ്കിലേക്ക് . തമിഴ് ചിത്രമായ പിസ്സയുടെ ഹിന്ദി പതിപ്പിൽ അഭിനയിച്ച ശേഷമാണ് പാർവതി തെലുങ്ക് ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങുന്നത്. നവാഗതനായ ആനന്ദ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

പാർവതിയെ ചിത്രത്തിലെ നായികയാക്കാൻ തീരുമാനിച്ചതായി സിനിമാ വൃത്തങ്ങൾ അറിയിച്ചു. ഇതൊരു സ്ത്രീപക്ഷ സിനിമയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

 

ഇപ്പോൾ തിരക്കഥയുടെ അവസാനഘട്ട പ്രവർത്തനത്തിലാണ്. ചിത്രത്തിലേക്കുള്ള നായകന് വേണ്ടി അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. പാർവതി ചിത്രത്തിൽ നവവധുവിന്റെ വേഷത്തിലാകും എത്തുകയെന്നാണ് റിപ്പോർട്ടുകൾ.