സഹോദരിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തി

single-img
1 September 2014

knifeസഹോദരിയുമായി പ്രണയത്തിലായിരുന്ന യുവാവിനെ കൊന്ന് ചതുപ്പിൽ താഴ്ത്തി. മഹാരഷ്ട്രയിലെ താനയിലാണ് സംഭവം നടന്നത്. 30 കാരനായ ബിഹാർ സ്വദേശി ഗണേഷിനെയാണ് പെൺകുട്ടിയുടെ സഹോദരനും സഹായിയും ചേർന്ന് കൊന്ന് ചതുപ്പിൽ താഴ്ത്തിയത്. ദുരഭിമാന കൊലയാണെന്ന് സംശയിക്കുന്നതായി പോലീസ്. പെൺകുട്ടിയുടെ സഹോദരനായ കോലി പ്രണയത്തിൽ നിന്നും പിന്മാറാൻ നിരവധി തവണ ഗണേഷിനെ താക്കീത് ചെയ്തിരുന്നു. ഇത് കൂട്ടാക്കാതിരുന്ന ഗണേഷിനെ കോലി വെട്ടികൊലപ്പെടുത്തി ചതുപ്പിൽ താഴ്ത്തുകയായിരുന്നു. കോലിയെയും സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തു.