സൂര്യനെല്ലി കേസിലെ പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി

single-img
31 August 2014

download (43)ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത്‌ സൂര്യനെല്ലി കേസിലെ പ്രതികൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകി.പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ സ്വഭാവശുദ്ധിയെ കുറിച്ച് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾ തെറ്റാണെന്നും പ്രതികൾ അപ്പീലിൽ ചൂണ്ടിക്കാട്ടി.

 

 

അഡ്വ. കെ.എൻ.ജോസ്‌, ജേക്കബ്‌ സ്റ്റീഫൻ, അജി, അലിയാർ, ദാവൂദ്‌, ജിമ്മി എന്നിവരാണ്‌ അപ്പീൽ നൽകിയത്. 2005ൽ ഹൈക്കോടതി സൂര്യനെല്ലി കേസിലെ പ്രതികളെ വെറുതെ വിട്ടശേഷമാണ്‌ പീഡനക്കേസുകളുമായി ബന്ധപ്പെട്ട തെളിവു നിയമത്തിൽ ഭേദഗതി വന്നതെന്നും അതിനാൽ ഒരിക്കൽ വെറുതെ വിട്ട തങ്ങളെ പിന്നീട്‌ ശിക്ഷിക്കുന്നത്‌ നീതിയല്ലെന്നുമാണ്‌ അപ്പീലിൽ പറയുന്നു .