മുൻ യു.പി.എ സർക്കാരിനെ സി.പി.ഐ പിന്തുണച്ചത് സി.പി.​എമ്മിനൊപ്പമായിരുന്നു : പന്ന്യൻ രവീന്ദ്രൻ

single-img
31 August 2014

download (42)മുൻ യു.പി.എ സർക്കാരിനെ സി.പി.ഐ പിന്തുണച്ചത് സി.പി.​എമ്മിനൊപ്പമായിരുന്നു എന്ന് പന്ന്യൻ രവീന്ദ്രൻ . സി.പി.ഐയും സി.പി.എമ്മും തമ്മിലുള്ള യോജിപ്പിന്‌ അവസരം തെളിഞ്ഞപ്പോള്‍ ഭിന്നിപ്പുമായി മുന്നോട്ടു പോകാനാണ്‌ എം.എ. ബേബി ശ്രമിക്കുന്നത്.

 
സി.പി.ഐ – സി.പി.എം പുനരേകീകരണം നാടിന്റെ പൊതുവികാരമാണ്‌. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഭിന്നിച്ചപ്പോഴുള്ള സാഹചര്യം ഇപ്പോഴില്ലെന്നും പന്ന്യന്‍ പറഞ്ഞു. സി.പി.ഐയ്ക്ക്‌ പാർട്ടി പരിപാടി പോലുമില്ലെന്നുള്ള ബേബിയുടെ പരാമര്‍ശത്തോട്‌ പ്രതികരിക്കുകയായിരുന്നു പന്ന്യന്‍ രവീന്ദ്രന്‍.

 
കോൺഗ്രസിനെ സി.പി.ഐ പിന്തുണച്ചു എന്ന് പറഞ്ഞ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം..എ. ബേബി കുറച്ച് കൂടി ആലോചിച്ച് സംസാരിക്കണമായിരുന്നുവെന്നും സി.പി.ഐ സെക്രട്ടറി പറഞ്ഞു .