ബിപന്‍ ചന്ദ്ര അന്തരിച്ചു

single-img
30 August 2014

Bipan Chandraപ്രശസ്ത ഇന്ത്യന്‍ ചരിത്രകാരന്‍ ബിപന്‍ ചന്ദ്ര (86) അന്തരിച്ചു. ആധുനിക ഇന്ത്യയുടെ സാമ്പത്തിക-രാഷ്ട്രീയ വിഷയങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ഇന്ത്യ സ്വാതന്ത്രത്തിന് ശേഷം, ജനാധിപത്യത്തിന്റെ നാമത്തില്‍, ഇന്ത്യന്‍ ഇടതുപക്ഷം: ഒരു വിമര്‍ശനം, ദ റൈസ് ആന്‍ഡ് ഗ്രോത്ത് ഓഫ് എക്കണോമിക്ക് നാഷണലിസം എന്നിവ ശ്രദ്ധേയമായ കൃതികളാണ്. രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.