മകന്റെ അടിയേറ്റ അമ്മ മരിച്ചു;പണം നൽകാത്തതിനാണു മയക്കുമരുന്നിന് അടിമയായ മകൻ അമ്മയെ കൊലപ്പെടുത്തിയത്

single-img
29 August 2014

drug-addictsമയക്കുമരുന്നിന് അടിമയായ മകന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു.മത്സ്യകച്ചവടക്കാരിയായ പൂന്തുറ പള്ളിവിളാകത്ത് ലില്ലിയാണ് (60) മരിച്ചത്
മത്സ്യകച്ചവടം കഴിഞ്ഞ് മടങ്ങിവരവെ പൂന്തുറ വച്ച് മകൻ ഫ്രാൻസിസ് ഇവരെ തടഞ്ഞ് പണം ആവശ്യപ്പെട്ടിരുന്നു. പണം നല്കാതെ വന്നതോടെ ഇയാൾ അമ്മയെ റോഡിലിട്ട് മർദ്ദിക്കുകയും. കല്ല് കൊണ്ട് തലയ്ക്കിടിക്കുകയും ചെയ്തു

നാട്ടുകാരാണ് ഫ്രാൻസിസിനെ പിടിച്ചുമാറ്റിയത് ലില്ലിയെ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിയിൽ ഐസിയുവിൽ ആയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം.

നാട്ടുകാർ പിടികൂടി ഫ്രാൻസിസിനെ പോലീസിൽ ഏൽപ്പിച്ചിരുന്നു. ഇയാളെ കോടതി റിമാന്റ് ചെയ്തു.