മദ്യനിരോധനത്തെ മുന്‍നിര്‍ത്തി സാമുദായിക ഭിന്നത വളര്‍ത്താന്‍ ശ്രമമെന്ന് സുധീരന്‍

single-img
28 August 2014

sudheeran-president-new-1__smallമദ്യനിരോധനത്തെ മുന്‍നിര്‍ത്തി സാമുദായിക ഭിന്നത വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണെ്ടന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. അപ്രധാനമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവര്‍ അതിനു ശ്രമിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മദ്യരഹിത കേരളത്തിനു പ്രണാമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ചില്ലറ നഷ്ടങ്ങള്‍ വന്ന ചില ശക്തികളാണു കേരളത്തെ സാമുദായികമായി വിഭജിക്കാന്‍ ശ്രമിക്കുന്നത്. പല രാജ്യങ്ങളിലും മദ്യനിരോധനം വിജയിച്ചില്ലെന്നാണു ചിലര്‍ പറയുന്നത്. വേണ്ടത്ര ഇച്ഛാശക്തിയില്ലായ്മയാണ് അവിടെയെല്ലാം മദ്യനിരോധനം പരാജയപ്പെടാന്‍ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.