ശ്രദ്ധിച്ചോളൂ; മുഷിഞ്ഞ കറന്‍സി നോട്ടുകള്‍ എല്ലാ ബാങ്ക് ശാഖകളിലും മാറ്റിയെടുക്കാം

single-img
28 August 2014

torn-Inbillറിസര്‍വ് ബാങ്കിന്റെ നിബന്ധനകള്‍ക്കു വിധേയമായി മുഷിഞ്ഞതും കീറിയതുമായ കറന്‍സി നോട്ടുകള്‍ രാജ്യത്തെ എല്ലാ ബാങ്ക് ശാഖകളിലും (ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍ ഉള്‍പ്പെടെ) മാറ്റിയെടുക്കാമെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ നിര്‍ദേശം എല്ലാ ബാങ്കുകള്‍ക്കും അയച്ചുകൊടുത്തു. ചില ബാങ്കുകളുടെ ശാഖകളില്‍ ഇത്തരം സൗകര്യം ലഭ്യമാകുന്നില്ല എന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ദേശം വീണ്ടും നല്‍കിയിട്ടുള്ളത്.