ഭര്‍ത്താവിന്റെ ആദ്യ ഭാര്യയിലുള്ള അഞ്ച് വയസ്സുകാരന്‍ മകനെ സ്വന്തം മകനെക്കൊണ്ട് തീപ്പൊള്ളലേല്‍പ്പിച്ച് രസിക്കുന്ന സ്ത്രീയെയും കുട്ടിയുടെ പിതാവിനെയും അറസ്റ്റുചെയ്തു

single-img
28 August 2014

2014aug28_thiruഅച്ഛനെയും രണ്ടാനമ്മയേയും അഞ്ചുവയസുകാരനെ ക്രൂരപീഡനത്തിനിരയാക്കിയ കേസില്‍ പോലീസ് അറസ്റ്റുചെയ്തു. ചാത്തങ്കേരി കോടങ്കേരി വീട്ടില്‍ സജീവ് (28), ഭാര്യ സജിത (30) എന്നിവരെയാണ് പുളിക്കീഴ് പോലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. സജീവിന്റെ ആദ്യ ഭാര്യയിലെ മകനാണ് പീഡനത്തിനിരയായ കുട്ടി. കഴിഞ്ഞ കുറേക്കാലമായി തന്റെ ആദ്യഭാര്യയെ ഉപേക്ഷിച്ച് സജിതയോടൊപ്പം ജീവിക്കുകയായിരുന്നു സജീവ്.

കഴിഞ്ഞദിവസം സജീവിന്റെ പിതാവ് ഗോപിയുടെ വീട്ടിലേക്ക് അച്ഛന്റെയും വളര്‍ത്തമ്മയുടെയും പീഡനം സഹിക്കാനാവാതെ റോഡിലെ വെളളക്കെട്ടിലൂടെ അലറിക്കരഞ്ഞ് നീന്തി പോകുന്ന കുട്ടിയെകണ്ട നാട്ടുകാരാണ് മപാലീസില്‍ വിവരമറിയിച്ചത്. തന്റെ ആദ്യവിവാഹത്തിലെ ആറ് വയസുകാരനായ മകനെക്കൊണ്ട് ചന്ദനത്തിരി, കൊതുകുതിരി എന്നിവ ഉപയോഗിച്ച് ശരീരം സജിത െപാള്ളിക്കുമായിരുന്നെന്ന് കുട്ടി മൊഴി നല്‍കി. അതിന് പിതാവ് കൂട്ടുനില്‍ക്കുമായിരുന്നെന്നും കുട്ടി പറഞ്ഞു.

കുട്ടിയുടെ ശരീരമാസകലം പൊളളലേറ്റതും മര്‍ദനമേറ്റതുമായ നിരവധി പാടുകള്‍ ണ്ടായിരുന്നതായി പോലീസ് പറഞ്ഞു. പോലീസും നാട്ടുകാരും പീഡനത്തിനിരയായ കുട്ടിയെ ശിശുക്ഷേമ സമിതിക്കു കൈമാറിയിരിക്കുകയാണ്.