100 രൂപയ്ക്ക് വിമാനടിക്കറ്റ്;എയർ ഇന്ത്യയ്ക്ക് പണിയായി, ആൾക്കാർ ഇടിച്ചു കയറി എയർ ഇന്ത്യ വെബ്സൈറ്റ് തകർന്നു

single-img
27 August 2014

airindia_475എയര്‍ ഇന്ത്യ ദിനത്തോട് അനുബന്ധിച്ച് 100 രൂപയ്ക്ക് വിമാനയാത്ര ഒരുക്കിയത് അവസാനം എയർ ഇന്ത്യയ്ക്ക് തന്നെ പണിയായി. ടിക്കറ്റ് നിരക്കില്‍ അവിശ്വസനീയ കുറവ് പ്രഖ്യാപിച്ചതോടെ എയർ ഇന്ത്യാ വെബ്സൈറ്റിലേക്ക് സന്ദർശകർ ഇടിച്ച് കയറി വെബ്സൈറ്റ് തന്നെ തകർത്തു.

ഇപ്പോൾ എയർ ഇന്ത്യയുടെ വെബ്സൈറ്റ് സന്ദർശകർക്ക് ലഭ്യമല്ല.ആനുകൂല്യം പ്രഖ്യാപിച്ച് ഒന്നാംദിനം തന്നെയാണു എയര്‍ ഇന്ത്യ വെബസൈറ്റ് തകർന്നതും

ആദ്യമായാണ് എയര്‍ ഇന്ത്യ ഇത്തരമൊരു ആഘോഷം സങ്കടിപ്പിക്കുന്നത്. 100 രൂപയ്ക്ക് പുറമേ അധികമായി നികുതി മാത്രമാകും ഇത്തരത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് നല്‍കേണ്ടി വരിക.എന്തായാലും വെബ്സൈറ്റ് തകർന്നതോടെ ആർക്കും 100 രൂപ ടിക്കറ്റ് എടുക്കാനാകാത്ത സ്ഥിതി