മതം മാറാന്‍ നായ്ക്കളെകൊണ്ട് കടിപ്പിച്ചതായി ദേശിയ ഷൂട്ടിംഗ് താരം

single-img
25 August 2014

Tharaമതംമാറാന്‍ സമ്മതിക്കാത്തതിന്റെ പേരില്‍ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി ദേശിയ ഷൂട്ടിംഗ് താരം താരാ സഹ്‌ദേവ്. ഇക്കാരണത്താല്‍ ഒരുമാസം ഭര്‍ത്താവിന്റെ തടവിലായിരുന്നുവെന്നും താര വെളിപ്പെടുത്തി.

രഞ്ജിത് കുമാര്‍ കോലിയെന്ന ബിസിനസ്‌കാരനെ ഒരുമാസം മുമ്പ്, ജൂലൈയ് 7 നാണ് താരാ വിവാഹം ചെയ്തത്. എന്നാല്‍ രഞ്ജിത് കുമാര്‍ കോലിയുടെ യഥാര്‍ത്ഥപേര് റകിബുല്‍ ഹസനാണെന്ന് ആദ്യരാത്രിയാണ് അറിഞ്ഞതെന്നാണ് താര പറയുന്നത്. അതിനുശേഷം പീഡനങ്ങളുടെ കാലമായിരുന്നെന്നും താര വെളിപ്പെടുത്തുന്നു.

തന്നോട് ഇസ്ലാം മതത്തിലേക്ക് മാറാന്‍ റകിബുല്‍ ഹസ്സന്‍ പലതവണ ആവശ്യപ്പെട്ടെന്നും വഴങ്ങാത്തതിന്റെ പേരില്‍ തന്നെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്നും താര പറയുന്നു. നായ്ക്കളെ ശകാണ്ട് കടിപ്പിച്ചതായും മറ്റാരെയും ബന്ധപ്പെടാന്‍ സമ്മതിച്ചില്ലെന്നും താര പറഞ്ഞു.

ഒടുവില്‍ വീട്ടുവേലകളകാരിയുടെ സഹായത്തോടെയാണ് സ്വന്തം സഹോദരന് ഫോണ്‍ ചെയ്ത് അവിടെനിന്നും രക്ഷപ്പെട്ടതെന്നും താര പറയുന്നു. താര പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.