ബാറില്‍ പ്രകോപനം സൃഷ്ടിച്ചത് ബാബുവെന്ന് സുധീരന്‍

single-img
25 August 2014

sudheeran-president-new-1__smallബാര്‍ പ്രശ്‌നത്തില്‍ പ്രകോപനം സൃഷ്ടിച്ചത് എക്‌സൈസ് മന്ത്രി കെ.ബാബുവാണെന്ന് സുധീരന്‍. പിന്നില്‍ നിന്ന് കുത്തി കരുണാകരന്‍ മന്ത്രിസഭ മറിച്ചിട്ടതുപോലെയാണ് ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് പ്രവര്‍ത്തിക്കുന്നതെന്ന മട്ടിലുള്ള ചില പരാമര്‍ശങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് സുധീരന്‍ മൗനം വെടിഞ്ഞത്.

പിന്നില്‍ നിന്ന് കുത്തുന്ന സ്വഭാവം തനിക്കില്ലെന്നും കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയവര്‍ ഇന്ന് പാര്‍ട്ടിയില്‍ പ്രധാനികളാണെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും പരാതിയുണ്‌ടെങ്കില്‍ ചെന്നിത്തല എന്തുകൊണ്ടാണ് നേരിട്ട് പറയാതിരുന്നതെന്നും സുധീരന്‍ ചോദിച്ചു. തെറ്റ് കണ്ടാല്‍ ഇനിയും പറയും. അതല്ലെങ്കില്‍ സര്‍ക്കാര്‍ നല്ലവഴിക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു.