ശ്രീരാമസേനയെ നിരോധിക്കാൻ ഗോവ സർക്കരിന് അധികാരമില്ലെന്ന് ബി.ജെ.പി വക്താവ്

single-img
23 August 2014

pramod muthalikശ്രീരാമസേന ഗോവയിൽ പ്രവേശിക്കുന്നത് പൂർണ്ണമായി നിരോധിക്കാൻ സംസ്ഥന സർക്കരിന് അധികാരമില്ലെന്ന് ബി.ജെ.പി വക്താവ്. കഴിഞ്ഞ ദിവസം ബിജെപി നേതൃത്വം കൊടുക്കുന്ന ഗോവ സർക്കാർ സെക്ഷൻ 144-)ം വകുപ്പ് പ്രകാരം 60 ദിവസത്തേക്ക് ശ്രീരാമസേന സംസ്ഥനത്ത് പ്രവേശിക്കുന്നതിൽ നിന്നും വിലക്കിയിരുന്നു.

കേന്ദ്രസർക്കരിന്റെ അനുവാദമില്ലാതെ സംസ്ഥനത്തിന് ഒരു സംഘടനയേയും വിലക്കാൻ അധികാരമില്ല. ഇന്നുവരെ അങ്ങനെയുള്ള നിയമങ്ങളൊന്നും നിലവിൽ വന്നിട്ടില്ല. അതുകൊണ്ട് സെക്ഷൻ 144-)ം വകുപ്പ് പ്രകാരം പ്രമോദ് തുത്തലിക്ക് സംസ്ഥനത്ത് പ്രവേശിക്കുന്നതിൽ നിന്നും വിലക്കാൻ സാധിക്കില്ലെന്ന് ബിജെപി വക്താവ് വിൽഫ്രെഡ് മെസ്ക്വുറ്റ പറഞ്ഞു. വേണമെങ്കിൽ സംസ്ഥനത്തിന് മുൻകരുതൽ നടപടികൾ എടുക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

സുരക്ഷാകരണങ്ങൾ കാട്ടിയാണ് ശ്രീരാമസേനയുടെ നേതാവ് പ്രമോദ് തുത്തലിക്കിനെ ഗോവയിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞത്.