തുറന്നിരിക്കുന്ന 312 ബാറുകള്‍ പൂട്ടാനുള്ള ഉത്തരവിറങ്ങി

single-img
23 August 2014

bar-kerala2208തുറന്നിരിക്കുന്ന 312 ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ് . നോട്ടീസ് നല്‍കാതെയാകും ബാറുകള്‍ പൂട്ടുന്നത്. ബാറുകളിലുള്ള മദ്യം ബിവറേജസ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കും.

മദ്യ നയത്തോടപ്പം 312 ബാറുകള്‍ അടക്കാനുള്ള ഉത്തരവ് എക്‌സൈസ് കമ്മീഷണര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കമ്മീഷണറാണ് നടപടി സ്വീകരിക്കേണ്ടത്. ബാറുകളിലെ മദ്യം ബിവറേജ്‌സ് കോര്‍പ്പറേഷനുകുളിലേക്ക് മാറ്റും. മദ്യത്തിനുള്ള പണം ബാറുടമകള്‍ക്ക് ബിവറേജസ് നൽകും

കോടതി ഉത്തരവ് പ്രകാരം കര്‍ശന വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് 312 ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. അതിനാല്‍ പുതിയ മദ്യനയത്തിന്റെ അടിസ്ഥാനത്തില്‍ ബാറുകള്‍ക്ക് നോട്ടീസ് നല്‍കാതെയാകും അടപ്പിക്കുക.39 കോടിരൂപ ലൈസന്‍സ് ഫീസായി ബാറുകമകള്‍ക്ക് സര്‍ക്കാര്‍ തിരിച്ചു നൽകും