കേരളത്തിന്റെ മദ്യ നയം;ബിബിസിയ്ക്കും വലിയ വാർത്ത

single-img
23 August 2014

Screenshot_222കേരളത്തിന്റെ പുതിയ മദ്യനയം ബിബിസിയിലും വാർത്തയായി.ബിബിസി വെബ്സൈറ്റിന്റെ ഏഷ്യൻ എഡിഷനിൽ പ്രധാന വാർത്തയായി തന്നെയാണു ബാറുകൾ പൂട്ടുന്നത് വാർത്ത ആയിരിക്കുന്നത്.വാർത്തയ്ക്കൊപ്പം മോഹൻലാലിന്റെ ചിത്രമാണു നൽകിയിരിക്കുന്നത്.വൈകിട്ടെന്താ പരിപാടി’യെന്ന് ഒരു മദ്യ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ മോഹൻലാൽ ചോദിക്കുന്ന ചിത്രമാണ് വാര്‍ത്തയ്‌ക്കൊപ്പം നല്‍കിയിരിക്കുന്നത്.

അടുത്ത് പത്ത് വർഷത്തിനുള്ളിൽ കേരളത്തിൽ പൂർണ്ണമായും മദ്യം നിരോധിക്കുമെന്നും.കേരളത്തിലെ കുടിയന്മാരിൽ ഒരാൾ ഏകദേശം എട്ട് ലിറ്ററോളം മദ്യം വർഷം കുടിച്ച് വറ്റിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.ഇന്ത്യയിലേ ഏറ്റവുമധികം മദ്യ ഉപഭോക്താക്കൾ ഉള്ള സംസ്ഥാനമാണു കേരളമാണെന്നും റിപ്പോർട്ടിൽ പറയുന്നു

കേരളത്തിലെ 730 ബാറുകൾ പൂട്ടുന്നതും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ മാത്രം മദ്യം വിളമ്പിയാൽ മതിയെന്ന ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനവുമെല്ലാം വളരെ വിശദമായി തന്നെ ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബിബിസിക്ക് പുറമേ പ്രശസ്തമായ അന്താരാഷ്ട്ര മാധ്യമങ്ങളിലും കേരളത്തിന്റെ തീരുമാനം വലിയ വാർത്ത ആയിട്ടുണ്ട്