പമ്പില്‍ നിന്നും പെട്രോളടിക്കണമെങ്കില്‍ ഇനിമുതല്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണം

single-img
22 August 2014

petrol-price-iol-oilഇനിമുതല്‍ ഡല്‍ഹിയില്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ എന്ന് രേഖപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമേ പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനം ലഭിക്കൂ. പുതിയ നിയമത്തിനു സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്കി. നഗരത്തില്‍ വാഹനങ്ങളില്‍ നിന്നുണ്ടാകുന്ന മലിനീകരണം പരിശോധിക്കാനും തീരുമാനിച്ചു.

അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറി എസ്.കെ. ശ്രീവാസ്തവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.എന്നാല്‍ പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ രണ്ടു മാസമെടുക്കുമെന്ന് ശ്രീവാസ്തവ അറിയിച്ചു.