മദ്യനയം: നടപ്പാക്കിയത് യുഡിഎഫ് മാനിഫെസ്റ്റോ: കെ.സി.ജോസഫ്

single-img
22 August 2014

K.C.-Joseph-Minister-for-Non-Resident-Keralite-Affairsസര്‍ക്കാര്‍ മദ്യനയവുമായി ബന്ധപ്പെട്ട് നടപ്പാക്കുന്നത് യുഡിഎഫ് മാനിഫെസ്റ്റോയെന്ന് മന്ത്രി കെ.സി.ജോസഫ്. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആ മാനിഫെസ്റ്റോയില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം നടപ്പാക്കി ശക്തമായി യുഡിഎഫ് ഗവണ്‍മെന്റ് മുന്നോട്ടു പോകും. കേരളത്തില്‍ എ.കെ.ആന്റണി തുടങ്ങിവച്ച ചാരായ നിരോധനം മുതല്‍ കേരളത്തെ മദ്യവിമുക്ത സംസ്ഥാനമാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ തുടക്കമാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.