ബിവറേജില്‍ നിന്നും മദ്യംവാങ്ങി ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കുന്ന സീനിയര്‍ പോലീസ് ഉദ്യോഗസ്ഥനെ 30 കുപ്പി മദ്യവുമായി പിടികൂടി

single-img
22 August 2014

Jalalബിവറേജസ് ഔട്ട്‌ലെറ്റില്‍നിന്നും പലരേക്കൊണ്ടു വാങ്ങിപ്പിച്ച അര ലിറ്റര്‍ വീതമുള്ള 30 കുപ്പി വിദേശമദ്യവുമായി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ച പോലീസുകാരനെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം എ.ആര്‍.ക്യാമ്പിലെ ഇന്റന്‍സീവ് ഫോഴ്‌സില്‍പ്പെട്ട സീനിയര്‍ പോലീസ് ഓഫീസര്‍ എഴുകോണ്‍ പുതുശേരിക്കോണം റിയാസ് മന്‍സിലില്‍ ജലാലുദീനാണ്(54) പോലീസ് പരിശോധനയില്‍ പിടിയിലായത്. മുമ്പ് അഞ്ചാലുംമൂട് പോലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയിലിരിക്കെ പതിവായി കൃത്യവിലോപം കാട്ടിയതിനെ തുടര്‍ന്നു ഇയാള്‍ സസ്‌പെന്‍ഷനിലായിരുന്നു. സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഇയാളെ എ.ആര്‍.ക്യാമ്പിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍ ഇവിടെയും ജലാലുദ്ദീന്‍ ഡ്യുട്ടിക്ക് ഹാജരാകാതെ മദ്യവില്‍പ്പനയില്‍ ഏര്‍പ്പെടുകയായിരുന്നു.

കഴിഞ്ഞദിവസം മദ്യവുമായി പടപ്പക്കരയിലേക്ക് പോകുംവഴിയാണ് പേരയത്ത് വാഹന പരിശോധനയില്‍ ജലാലുദീന്‍ പിടിയിലാകുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.