ഇറോം ശര്‍മിള നിരാഹാരസമരം പുനരാരംഭിച്ചു

single-img
22 August 2014

iromshermilaപതിനാലു വര്‍ഷത്തെ വീട്ടുതടങ്കലിനു ശേഷം മോചിതയായ മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള നിരാഹാരസമരം പുനരാരംഭിച്ചു. തടവില്‍ പാര്‍പ്പിച്ചിരുന്ന ആശുപത്രിക്കു സമീപമാണ് സമരം നടത്തുന്നത്. മണിപ്പൂരിലെ പ്രത്യേക സൈനിക നിയമമായ അഫ്‌സ്പ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരം അനുഷ്ഠിച്ചതിനെ തുടര്‍ന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരുന്ന ശര്‍മിളയെ കഴിഞ്ഞ ദിവസം മോചിപ്പിച്ചിരുന്നു.