ആദ്യ ഏകദിനത്തില്‍ ബംഗ്ലാദേശിനെതിരായ വെസ്റ്റ് ഇന്‍ഡീസിന് 3 വിക്കറ്റ് ജയം

single-img
22 August 2014

polladസെന്റ് ജോര്‍ജ്: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് 3 വിക്കറ്റ് ജയം.  ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ്, നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെടുക്കാനെ കഴിഞ്ഞോളൂ. അനാമുള്‍ഹക്കിന്റെ 109 റണ്‍സിന്റെ സെഞ്ച്വറിയാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്.  ഡ്വെയ്ന്‍ ബ്രവോ നാല് വിക്കറ്റ് നേടി.

മറുപടി ബറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 39.4 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍  വിജയം കണ്ടു. ഒരു ഘട്ടത്തില്‍ 5 ന് 34 എന്ന നിലയില്‍ പതറിയ ആതിഥേയര്‍ക്ക് രാംദിനും, പൊള്ളാര്‍ഡുമാണ് വിജയം ഒരുക്കിയത്. രാംദിന്‍ 76 പന്തില്‍ 74 ഉം പൊള്ളാര്‍ഡ് 70 പന്തില്‍ 89 ഉം റണ്‍സെടുത്തു. പൊള്ളാര്‍ഡാണ് കളിയിലെ താരം.