വീണ്ടും മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തൽ; 57 ലക്ഷത്തിന്റെ സ്വർണ ബിസ്കറ്റുകൾ നെടുമ്പാശേരിയിൽ പിടികൂടി

single-img
22 August 2014

goldമലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ 57 ലക്ഷം രൂപയുടെ സ്വർണ ബിസ്കറ്റുകൾ നെടുമ്പാശ്ശേരി രാജ്യാന്തര വിമാനതാവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി.ദുബായിൽ നിന്ന് ഇന്ന് രാവിലെ വന്ന കാസർകോട് സ്വദേശി അബ്ദുൾ സിറാറാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 116 ഗ്രാം വീതമുളള 11 സ്വർണ ബിസ്ക്കറ്റുകളാണ് ഇയാൾ മലദ്വാരത്തിനുളളിൽ ഒളിപ്പിച്ചത്.ആറ് ബിസ്കറ്റുകൾ പോക്കറ്റിലും ഒളിപ്പിക്കുകയായിരുന്നു.എമിറേറ്റ്സ് വിമാനത്തിലാണു ഇയാൾ ദുബായിൽ നിന്ന് വന്നത്

കോഴിക്കോടും മലദ്വാരത്തിൽ ഒളിപ്പിച്ചുള്ള സ്വർണ്ണം കടത്തിയത് പിടികൂടിയിരുന്നു.കോണ്ടത്തിൽ സ്വർണ്ണം ഒളിപ്പിച്ച ശേഷം മലദ്വാരത്തിൽ വെച്ചാണു സ്വർണ്ണം കടത്തിയിരുന്നത്.കസ്റ്റം സ്വർണ്ണ വേട്ട കൂടുതൽ ശക്തമാക്കിയതിനെ തുടർന്ന് സ്വർണ്ണം കടത്താൻ വ്യത്യസ്ഥ മാർഗ്ഗങ്ങളാണു തട്ടിപ്പുകാർ പരീക്ഷിക്കുന്നത്