ചിന്താവിഷ്‌ടയായ ശ്യാമള വീണ്ടും തിരിച്ച് വരുന്നു

single-img
20 August 2014

chinthavistaചിന്താവിഷ്‌ടയായ ശ്യാമളയുടെ അതേ അണിയറ പ്രവര്‍ത്തകര്‍ ചേർന്ന് വീണ്ടും ഒരു ചിത്രം കൂടി ഒരുക്കുകയാണ്. ആ ചിത്രത്തിൽ ശ്യാമളയെ അവിസ്മരണീയമാക്കിയ സംഗീത തിരിച്ചെത്തുന്നു എന്നതാണ്‌ സിനിമയുടെ ഹൈലൈറ്റ്‌. പഴയ ചിത്രം പോലെ തന്നെ ശ്രീനിവാസന്റെ ഭാര്യയായിട്ടാണ്‌ എത്തുന്നത്‌. 22നു ചിത്രീകരണം തുടങ്ങുന്ന സിനിമയ്‌ക്കു ‘നഗരവാരിധി നടുവില്‍ ഞാന്‍’ എന്നാണ്‌ പേര്‌. ശീനിവാസനാണ്‌ തിരക്കഥയും സംഭാഷണവും.

കഥയും സംവിധായകനും നവാഗതന്‍ ഷിബു ബാലന്റേതാണ്‌. ചിന്താവിഷ്‌ടയായ ശ്യാമളയുടെ ലൊക്കേഷനായ തൃശൂരില്‍ തന്നെയാണു ഈ സിനിമയും ചിത്രീകരിക്കുക. നഗര മാലിന്യമാണു വിഷയമാക്കുന്ന ചിത്രത്തിന്റെ ക്യാമറ പപ്പുവാണ്‌.  ചിത്രം നിര്‍മ്മിക്കുന്നത്‌ ഇ ഫോര്‍ എന്റര്‍ടെയ്‌മെന്റാണ്‌.