തിരുവന്തപുരത്ത് ദേശീയഗാനത്തെ അപമാനിച്ച യുവാവിനെ അറസ്റ്റ് ചെയ്തു

single-img
20 August 2014

07TVTVMKALABHAVAN__1291199fതിരുവനന്തപുരത്ത് നിള തീയറ്ററില്‍ ദേശീയഗാനത്തെ അപമാനിച്ചതായി പരാതി. നാടകപ്രവര്‍ത്തകനായ അഖിലാണ് പരാതി നല്‍കിയത്. ദേശീയഗാനം ആലപിച്ചപ്പോള്‍ തിയേറ്ററില്‍ സിനിമകാണാന്‍ എത്തിയവര്‍ ബഹളമുണ്ടാക്കുകയും ദേശീയ ഗാനത്തെ അവഹേളിക്കുകയും ചെയ്തുവെന്നാണ് പരാതി.

സംഭവത്തിൽ ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു.ദേശീയ ഗാനം ചൊല്ലുന്നതിനിടയില്‍ കൂവിയതിനാണ് കേസ്.തമ്പാനൂര്‍ പോലീസാണ് കേസെടുത്ത് ദേശീയഗാനത്തിനിടെ കൂവിയ യുവാവിനെ അറസ്റ്റുചെയ്തു. തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശി സല്‍മാനെയാണ് പോലീസ് അറസ്റ്റുചെയ്തത്.