‘ജോണ്‍ഹോനായി’യെ കേന്ദ്രകഥാപാത്രമാക്കി സിനിമ വരുന്നു

single-img
20 August 2014

johnhonayഇന്‍ഹരിഹര്‍ നഗര്‍ രണ്ടും മൂന്നും ഭാഗങ്ങളായി തിയറ്ററിലെത്തിയെങ്കിലും നമ്മൾക്ക് ഇതുവരെ ജോണ്‍ഹോനായിയെ കണാൻ സാധിച്ചില്ല. വിഷമിക്കേണ്ട ആ പരാതി തീർക്കാൻ ജോണ്‍ ഹോനായിയെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ഒരുങ്ങുന്നു.

നവാഗതനായ ടി എ തൗഫീഖ്‌ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം ജോണ്‍ഹോനായിയാണ്‌. ജോണ്‍ഹോനായി എന്ന്‌ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഹരിഹര്‍ നഗറിലെ തരികിടകളായ ആ പഴയ നാല്‍വര്‍ സംഘവുമുണ്ട്‌. ഫസലിന്റെ തിരക്കഥയിലാണ്‌ ചിത്രം തൗഫീഖ്‌ ഒരുക്കുന്നത്‌. ജോണ്‍ഹോനിയിയുടെ വേഷത്തില്‍ റിസബാവ ഈ ചിത്രത്തിലുണ്ടെന്നാണ്‌ സൂചനകള്‍. മുകേഷ്‌, ജഗദീഷ്‌, സിദ്ധിഖ്‌, അശോകന്‍ എന്നിവരും ഒപ്പമുണ്ട്‌.

ഇവര്‍ക്ക്‌ പുറമേ സുരാജ്‌ വെഞ്ഞാറമ്മൂട്‌, മാമുക്കോയ, കോട്ടയം നസീര്‍, കലാഭവന്‍ നവാസ്‌, ഷാജു തുടങ്ങിയവരാണ്‌ മറ്റുതാരങ്ങള്‍. സന്തോഷ്‌ വര്‍മ്മ വരികൾക്ക് അലക്‌സ് പോളിന്റെ സംഗീതം.  ഷിജു സുദേവന്‍ ചൊവ്വല്ലൂര്‍, മധു തില്ലങ്കേരി എന്നിവര്‍ ചേര്‍ന്നാണ്‌ ജോണ്‍ ഹോനായി നിര്‍മിക്കുന്നത്‌.