ക്ലാസിൽ വെച്ച് അദ്ധ്യാപകനു വിദ്യാർഥിയുടെ മർദ്ദനം;ജനൽ വഴി പുറത്ത് ചാടിയത് ചോദ്യം ചെയ്തതിനാണു അദ്ധ്യപകനെ മർദ്ദിച്ചത്

single-img
20 August 2014

58171134ക്ലാസിൽ വെച്ച് അദ്ധ്യാപകനു വിദ്യാർഥിയുടെ മർദ്ദനം.കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ ഹിസ്റ്ററി വിഭാഗം തലവനായ അദ്ധ്യാപകനെയാണു കയ്യേറ്റം ചെയ്ത് അസഭ്യം വിളിച്ചത്. മൂന്നാം വർഷ ഹിസ്റ്ററി ക്ളാസിലെ ലിജിൻ എന്ന വിദ്യാർത്ഥിയാണ് അദ്ധ്യാപകനെ മർദ്ദിച്ചത്.സംഭവത്തിൽ ലിജിനെ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തു

ഹിസ്റ്ററി വിഭാഗം തലവനായ ഡോ. ടി.രാജേഷ് ക്ളാസിൽ കയറിയതും ലിജിൻ ജനൽ വഴി പുറത്തേക്ക് ചാടി. ഇത് അദ്ധ്യാപകൻ ചോദ്യം ചെയ്തതോടെ വിദ്യാർത്ഥി മൂക്കിന് മർദ്ദിക്കുകയായിരുന്നു.ക്ലാസിൽ മറ്റ് വിദ്യാർഥികൾ നോക്കി നിൽക്കെ ആയിരുന്നു മർദ്ദനം.അദ്ധ്യാപകനെ മർദ്ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത സംഭവത്തിൽ കോളേജിലെ അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ പ്രതിഷേധിച്ചു.സംഭവത്തെ തുടർന്ന് കോളേജ് പ്രിൻസിപ്പൽ വിദ്യാർത്ഥിക്കെതിരെ കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.