തൃശൂര്‍ ആര്‍ച്ച്ബിഷപ്പിന്റെ പ്രസ്താവനയ്ക്ക് മറുപടിയില്ലെന്നു കെ.പി.എ. മജീദ്

single-img
19 August 2014

KPA Majeed - 2വിദ്യാഭ്യാസ വകുപ്പ് ചിലര്‍ കൈയടക്കി വച്ചിരിക്കുന്നുവെന്ന തൃശൂര്‍ ആര്‍ച്ച്ബിഷപ്പിന്റെ പ്രസ്താവനയ്ക്കു മറുപടി പറയാനാകില്ലെന്നു മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. നേരത്തെ ബേബിയും ജേക്കബും ജോസഫുമെല്ലാമാണ് വകുപ്പു കൈകാര്യം ചെയ്തിരുന്നത്. ഓരോ കാലത്തും ഓരോരുത്തരാണു വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളതെന്നും കെ.പി.എ. മജീദ് പറഞ്ഞു. പ്ലസ് ടു വിഷയത്തില്‍ സര്‍ക്കാര്‍ കുറച്ചുകൂടി ജാഗ്രത കാട്ടേണ്ടതായിരുന്നുവെന്നും മജീദ് അഭിപ്രായപ്പെട്ടു.