വീണ്ടും ബേബി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണം

single-img
19 August 2014

babyസിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി വീണ്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് രംഗത്ത്. ആലപ്പുഴയില്‍ കൃഷ്ണപിള്ള അനുസ്മരണ യോഗത്തിലാണ് ബേബി തന്റെ നിലപാട് ആവര്‍ത്തിച്ചത്.

സിപിഎം, സിപിഐ എന്നീ പാര്‍ട്ടികള്‍ മാത്രമല്ല, എല്ലാ ഇടതുപക്ഷക്കാരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ ജനങ്ങള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നതിന്റെ തെളിവാണ് പശ്ചിമ ബംഗാളിലെ തിരിച്ചടി. ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന് കനത്ത തിരിച്ചടി നേരിട്ടുവെന്നും എം.എ.ബേബി പറഞ്ഞു. പോളിറ്റ് ബ്യൂറോ തള്ളിയ നിലപാട് ബേബി ആവര്‍ത്തിച്ചത് ശ്രദ്ധേയമായി.