മാറിടത്തിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്തിയ യുവതിയെ അറസ്റ്റ് ചെയ്തു

single-img
18 August 2014

xcocain_Xtra.jpg.pagespeed.ic.V236-ks5DV (1)മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ചയാളെ കോഴിക്കോട് നിന്നും പിടികൂടിയിരുന്നു.ഗര്‍ഭനിരോധന ഉറയില്‍ നിറച്ച് മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്.കേരളത്തിൽ ഇതാണു സ്ഥിതിയെങ്കിൽ മാഡ്രിഡിലുള്ള യുവതി കുറച്ചുകൂടി വ്യത്യസ്തയായി. സ്വന്തം മാറിടത്തിലാണു കൊക്കെയ്ൻ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.ഇരുമാറിടങ്ങളിലുമായി 1.7 കിലോ കൊക്കൈന്‍ യുവതി ഒളിപ്പിച്ചിരുന്നു.

ബ്രെസ്റ്റ് ഇംപ്ലാന്റ് ശസ്ത്രക്രിയയിലൂടെയാണ് മാറിടത്തിനുള്ളില്‍ കൊക്കൈന്‍ നിറച്ച ബാഗ് കയറ്റിയത്. മാഡ്രിഡിലെ അഡോള്‍ഫോ സുവാരസ് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.വെനസ്വേലന്‍ യുവതിയാണു പോലീസ് പിടിയിലായത്.യുവതിയുടെ അസ്വഭാവിക പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മാറിടത്തിനുള്ളില്‍ കൊക്കൈന്‍ ഒളിപ്പിച്ചതായി യുവതി വെളിപ്പെടുത്തിയത്.

കസ്റ്റംസ് പിടിയിലായ യുവതിയെ ആശുപത്രിയിലെത്തിച്ച ഉദ്യോഗസ്ഥര്‍ ശസ്ത്രക്രിയയിലൂടെ മാറിടത്തില്‍ ഒളിപ്പിച്ച കൊക്കൈന്‍ പുറത്തെടുക്കുകയായിരുന്നു.ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന വിമാനങ്ങളില്‍ മയക്കുമരുന്നുകള്‍ കടത്തുന്നത് നിത്യസംഭവമായതോടെ അധികൃതര്‍ കര്‍ശനപരിശോധന ആരംഭിച്ചത്.