ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോണിന് 20 വയസ്സ്

single-img
18 August 2014

ibm_simonലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോണിന് 20 വയസ്സ് കഴിഞ്ഞു. ഐ.ബി.എം സിമോൺ മൊബൈൽ ഫോണാണ് ആദ്യത്തെ സ്മാർട്ട്ഫോണായി അറിയപ്പെടുന്നത്. അന്ന് സ്മാർട്ട്ഫോണെന്ന് വാക്ക് ലോകത്ത് ആരും ഉപയോഗിച്ചിട്ട് പോലുമില്ലായിരുന്നു. ഐ.ബി.എം സിമോണിനെ ഫോണായും പി.ഡി.എ ആയും ഉപയോഗിക്കാൻ പറ്റുന്ന തരത്തിലായിരുന്നു അതിന്റെ നിർമ്മാണം.

ലൈറ്റ് പെന്ന് ഉപയോഗിച്ച് പ്രവർത്തിക്കാൻ പറ്റുന്ന 4.5 ഇഞ്ച് നീളമുള്ള ബ്ലാക്ക് ആന്റ് വൈറ്റ് എൽ.സി.ഡി ഡിസ്പ്ലെ സിമോണിനുണ്ടായിരുന്നു.   പ്രസ്തുത മൊബൈല്ഫോണിന് 16 ബിറ്റ് വാന്റെം പ്രോസസ്സറും 1എം.ബി റാമും 1എംബി സംഭരണശേഷിയുള്ള മെമ്മറിയും ഉണ്ടായിരുന്നു. ഒരു മണിക്കൂർ നേരം പ്രവർത്തിക്കാനുള്ള ബാറ്ററി ക്ഷമതയുള്ള ഫോണിന്റെ വില്പന 16 ആഗസ്റ്റ് 1994 ലാണ് ആരംഭിച്ചത്.

20 സെ.മി നീളമുള്ള സിമോണിന് അരക്കിലോ ഭാരമുണ്ടായിരുന്നു. ഐ.ബി.എം സിമോണിൽ ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് കുറിപ്പ് തയ്യാറാക്കാനും വരയ്ക്കാനും ഫാക്സുകൾ അയക്കാനും സ്വീകരിക്കാനുമെല്ലാം സാധിക്കുമായിരുന്നു. ഏതാണ്ട് 50,000 ത്തോളം ഫോണുകൾ ഐ.ബി.എം വിറ്റഴിച്ചിരുന്നു. ഈ ഒക്ടോബറോടെ ഐ.ബി.എം സിമോൺ ലണ്ടൻ സയൻസ് അന്റ് മ്യൂസിയത്തിൽ പ്രദർശനത്തിനെത്തുമെന്ന് അധികൃതർ അറിയിച്ചു.