കാഷ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് രണ്ടു ബി.എസ്.എഫ് ജവാന്മാര്‍ മരിച്ചു

single-img
16 August 2014

Kashmir_map.svgകാഷ്മീരിലെ പുല്‍വാമ ജില്ലയില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ രണ്ടു ബിഎസ്എഫ് ജവാന്‍മാര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ബിഎസ്എഫ് വാഹനവ്യൂഹത്തിന് നേരെ തീവ്രവാദികള്‍ വെടിവെയ്ക്കുകയായിരുന്നു. പുല്‍വാമ ജില്ലയിലെ കോയില്‍ ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.