റെയില്‍വേയുടെ പുതിയ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു;മിനുറ്റില്‍ 7200 ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാനാകും

single-img
14 August 2014

irctc_logo_officialടിക്കറ്റ് ബുക്ക് ചെയ്യാൻ കയറുന്നവരുടെ ശാപവാക്കുകൾ കേട്ട് ഐ.ആർ.സി.ടി.സിക്ക് മതിയായെന്ന് തോന്നുന്നു.മിനുറ്റില്‍ 7200 ടിക്കറ്റുകള്‍ റിസര്‍വ്വ് ചെയ്യാൻ കഴിയുന്ന പുതിയ വെബ് സൈറ്റ് റെയില്‍വേമന്ത്രി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്തു. പരമാവധി ഉപഭോക്താക്കള്‍ക്ക് സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തിലാണ് റെയില്‍വേ വെബ്‌സൈറ്റ് പുതുക്കിയിരിക്കുന്നത്.

180 കോടി രൂപ ചിലവിട്ട് സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്റെ(ക്രിസ്) മേല്‍നോട്ടത്തിലാണ് പുതിയ റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിലവിൽ 2000 ടിക്കറ്റുകളാണു മിനുട്ടിൽ എടുക്കാൻ കഴിയുക.പുതിയ വെബ്സൈറ്റ് യാത്രക്കാർക്ക് വലിയൊരു ആശ്വാസമാകുമെന്നാണു കരുതുന്നത്.1,20,000 പേർക്ക് ഒരേസമയം തടസ്സമില്ലാതെ വെബ് സൈറ്റ് ഉപയോഗിക്കാനാകും