പെട്രോള്‍ വില രണ്ടര രൂപ കുറച്ചേക്കും

single-img
13 August 2014

petrolപെട്രോള്‍ വില കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ലിറ്ററിന് രണ്ടര രൂപ കുറക്കാനാണ് എണ്ണക്കമ്പനികള്‍ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം 14ന് നടത്തുമെന്നാണ് കരുതുന്നത്. രാജ്യാന്തര വിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറഞ്ഞ സാഹചര്യത്തിലാണ് വില കുറയ്ക്കാന്‍ എണ്ണക്കമ്പനികളുടെ നീക്കം. കഴിഞ്ഞമാസം 31ന് പെട്രോള്‍ വില ലിറ്ററിന് 1.9 രൂപ കുറച്ചിരുന്നു.