ബി നിലവറ തുറന്നിട്ടില്ലെന്ന് രാജകുടുംബം

single-img
13 August 2014

sree-padmanabhaswamy-temple-thiruvananthapuramപത്മനാഭസ്വാമിക്ഷേത്രത്തിന്റെ ബി നിലവറയുടെ പ്രധാന വാതില്‍ തുറന്നിട്ടില്ലെന്ന് രാജകുടുംബം. ക്ഷേത്രത്തിലെ ബി നിലവറ തുറന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നാണ് രാജകുടുംബം വിശദീകരണവുമായി രംഗത്തെത്തിയത്. മൂല്യനിര്‍ണയ സമിതിയും നിലവറയുടെ ആദ്യ വാതില്‍ മാത്രമാണ് തുറന്നിട്ടുള്ളതെന്നും രാജകുടുംബം പറഞ്ഞു. 1990 ല്‍ രണ്ട് തവണയും 2005 ല്‍ അഞ്ച് തവണയും നിലവറ തുറന്നതായാണ് മുന്‍ സിഎജി വിനോദ് റായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.