സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; പതിനായിരം രൂപ പിഴ: എ.ജിയുടെ അപേക്ഷയെ തുടര്‍ന്ന് പിഴ പിന്‍വലിച്ചു

single-img
13 August 2014

kerala-high-courtപ്ലസ്ടു വിഷയത്തില്‍ നിര്‍ദേശം നല്കിയിട്ടും രേഖകള്‍ ഹാജരാക്കാത്തതിന് സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. രേഖകള്‍ സമര്‍പ്പിക്കാന്‍ സാവകാശം വേണമെന്ന് എജി ഹൈക്കോടതിയില്‍ അറിയിച്ചു. അതേസമയം, സര്‍ക്കാര്‍ നിലപാട് ഖേദകരമാണെന്ന് കോടതി അറിയിച്ചു. ഇതാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ കേസ് കേള്‍ക്കാന്‍ കോടതിക്കു ബുദ്ധിമുട്ടാണ്. നിരുത്തരവാദപരമായി സര്‍ക്കാര്‍ പ്ലസ്ടു വിഷയത്തെ സമീപിക്കുന്നുവെന്നും ജസ്റ്റീസ് പി.ആര്‍. രാമചന്ദ്രന്‍ അധ്യക്ഷനായ ബഞ്ച് കുറ്റപ്പെടുത്തി.

കോടതിയില്‍ നിരുത്തരവാദപരമായി പെരുമാറിയെന്നും കോടതിയുടെ നിര്‍ദേശത്തെ ഗൗരവമായി കണ്ടില്ലെന്നും വിമര്‍ശിച്ച് സര്‍ക്കാരിന് പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു. പിന്നീട് എജിയുടെ അപേക്ഷയെ തുടര്‍ന്ന് പിഴ റദ്ദാക്കുകയായിരുന്നു.