സോണിയ ഇന്നു തിരുവനന്തപുരത്ത്

single-img
12 August 2014

soniaകോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്നു തിരുവനന്തപുരത്തെത്തും. രാവിലെ 10.30 നു തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന സോണിയ നേരേ കെപിസിസി ഓഫീസിലെത്തി പ്രത്യേക കെപിസിസി യോഗത്തില്‍ പങ്കെടുക്കും. തുടര്‍ന്ന് ഉച്ചയ്ക്കു 12 നു പുത്തരിക്കണ്ടത്തു നടക്കുന്ന കുടുംബശ്രീ പതിനാറാം വാര്‍ഷിക സമ്മേളനം സോണിയ ഉദ്ഘാടനം ചെയ്യും. അതിനുശേഷം അവര്‍ മടങ്ങും.