കരാറുകാരന്‍ ഒന്നാം തീയതി ശമ്പളം വാങ്ങിച്ചു; തൊഴിലാളികള്‍ക്ക് തീയതി പന്ത്രണ്ടായിട്ടും ശമ്പളമില്ല: കൊച്ചി മെട്രോ തൊഴിലാളികള്‍ പണിമുടക്കുന്നു

single-img
12 August 2014

Metroതീയതി പന്ത്രണ്ടായിട്ടും ശമ്പളം ലഭിക്കാത്തതിന്റെ പേരില്‍ കൊച്ചി മെട്രോ റയില്‍ നിര്‍മാണ തൊഴിലാളികള്‍ പണിമുടക്കുന്നു. മുന്‍കൂര്‍ നോട്ടീസ് നല്‍കിയ സൂചനാ സമരമാണ് ഇന്നാരംഭിച്ചത്. നാട്ടുകാരും അന്യസംസ്ഥാന തൊഴിലാളികളുമുള്‍പ്പടെ കളമശേരി കാസ്റ്റിംഗ് യാര്‍ഡിലെ 600 തൊഴിലാളികളാണ് പണിമുടക്കുന്നത്.

എല്ലാ മാസവും അഞ്ചിനപ്പുറത്തേക്കു ശമ്പളം വൈകാറില്ലെന്നും എന്നാല്‍ ഇക്കുറി 12ാം തീയതി കഴിഞ്ഞിട്ടും ശമ്പളം ലഭിച്ചിട്ടില്ലെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. പക്ഷേ ഒന്നാം തീയതി തന്നെ കരാറുകാരന്‍ ശമ്പളം ഒപ്പിട്ടു വാങ്ങാറുണ്‌ടെന്നാണും തൊഴിലാളികള്‍ പറഞ്ഞു.