ഐഎസ്‌ഐസ്‌ തീവ്രവാദികള്‍ ഇന്ത്യന്‍ ഭാഷകളില്‍ സബ്‌ടൈറ്റിലുകളുമായി വീഡിയോ പുറത്തിറക്കി

single-img
12 August 2014

ന്യൂഡല്‍ഹി: ഇന്ത്യയിൽ നിന്നും ആളെ കൂട്ടാൻ ഉദ്ദേഷിച്ച് കൊണ്ട് ഐഎസ്‌ഐസ്‌ തീവ്രവാദികള്‍ ഇന്ത്യന്‍ ഭാഷകളില്‍ സബ്‌ടൈറ്റില്‍ ഉള്‍പ്പെടുത്തിയ വീഡിയോ പുറത്തുവിട്ടു.  ഹിന്ദി, ഉറുദു, തമിഴ് എന്നീ ഭാഷകളില്‍ സബ്‌ടൈറ്റിലുകളുമായി രണ്ട് വീഡിയോകളാണ് ഐഎസ്‌ഐസ്‌ പുറത്തിറക്കിയിരിക്കുന്നത്.    ജിഹാദിന്റെ മാഹാത്മ്യം വിവരിക്കുന്നതാണ് ഒരു വീഡിയോ.

കാനഡയിലെ ഒരു സാധാരണ യുവാവായ താന്‍ എങ്ങിനെ ഐഎസ്‌ഐഎസില്‍ ചേര്‍ന്നുവെന്ന് ഇയാള്‍ വീഡിയോയില്‍ വിവരിക്കുന്നു. ഇയാള്‍ യുദ്ധത്തില്‍ മരിച്ചുകിടക്കുന്ന ദൃശ്യത്തോടെയാണ് ഈ വീഡിയോ അവസാനിക്കുന്നത്. മറ്റൊരു വീഡിയോ ഐഎസ്‌ഐസ്‌ വക്താവ് ഷെയ്ഖ് അഡ്‌നാനിയുടെ പ്രസംഗമാണ്. ഐഎസ്‌ഐഐസ് മാധ്യമ വിഭാഗമായ അല്‍ ഇസാബാ മീഡിയ ആണ് രണ്ട് വീഡിയോകളും പുറത്തിറക്കിയിരിക്കുന്നത്.

httpv://www.youtube.com/watch?v=DneOQIZn65s#t=570