എബോള രോഗത്തെക്കുറിച്ച് ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി

single-img
11 August 2014

download (31)എബോള രോഗത്തെക്കുറിച്ച് ആശങ്കവേണ്ടെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ .വായുവിലൂടെയോ, കൊതുകുമുഖേനയോ പകരാത്ത ഈ രോഗം രോഗിയുമായുള്ള അടുത്ത സമ്പര്‍ക്കത്തിലൂടെ മാത്രമേ പകരുകയുള്ളൂ എന്നും കേന്ദ്ര സര്‍ക്കാറിന്റെ നിര്‍േദശങ്ങളനുസരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു .

 
പശ്ചിമാഫ്രിക്കയില്‍ നിന്ന് വരുന്നവരില്‍ എബോള ബാധിതരെന്നു സംശയിക്കുന്നവര്‍ക്ക് ചികിത്സ നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ആഗസ്ത് പതിനൊന്നിന് തിരുവനന്തപുരത്ത് ഇതുസംബന്ധിച്ച് ഉന്നതതല യോഗം വിളിച്ചുകൂട്ടുമെന്നും മന്ത്രി അറിയിച്ചു.