അബ്ദുള്ളക്കുട്ടിയുടെ ‘മറക്കാനാവാത്ത മക്കാവ് യാത്ര’ പ്രകാശനം ചെയ്തു; പുസ്തകത്തെ വിമര്‍ശിച്ചവര്‍ക്ക് സൗജന്യ കോപ്പി എത്തിച്ച് കൊടുക്കുമെന്ന് അബ്ദുള്ളക്കുട്ടി

single-img
11 August 2014

makkavoവിവാദ പുസ്തകമായ എപി അബ്ദുള്ളക്കുട്ടിയുടെ ‘മറക്കാനാവാത്ത മക്കാവ് യാത്ര’ കോഴിക്കോട് പ്രകാശനം ചെയ്തു. സന്തോഷ് ജോര്‍ജ് കുളങ്ങരയും ഗസല്‍ ഗായകന്‍ ഉമ്പായിയും ചേര്‍ന്നാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്. പുസ്തകത്തെ വിമര്‍ശിച്ചവര്‍ക്ക് സൗജന്യ കോപ്പി എത്തിച്ച് കൊടുക്കുമെന്ന് ചടങ്ങില്‍ അബ്ദുള്ളക്കുട്ടി പറഞ്ഞു.

പ്രസ്തുത പുസ്തകത്തില്‍ മലയാളിയുടെ കപട സദാചാരബോധത്തെയും സംസ്ഥാനത്ത് സെക്‌സ് ടോയ്‌സുകളുടെ ആവശ്യകതകളെക്കുറിച്ചും അബ്ദുള്ളക്കുട്ടി പരാമര്‍ശിക്കുന്നുണ്ട്്. ചൂതാട്ടം കാരണമാക്കി മക്കാവിനെ വിമര്‍ശിക്കുന്നവര്‍ കേരളസര്‍ക്കാര്‍ നടത്തുന്ന ലോട്ടറി ചൂതാട്ടത്തെ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ദിവസവും അഞ്ച് വയസുള്ള പിഞ്ചുകുഞ്ഞ് മുതല്‍ 85 വയസുള്ള മുത്തശിമാര്‍ വരെ പീഡനത്തിനിരയാകുന്ന കേരളത്തിന് ചികിത്സയായി പഞ്ചായത്തുകള്‍ തോറും സെക്‌സ് ടോയ്‌സ് ഷോപ്പുകള്‍ ആരംഭിച്ചുകൂടേയെന്ന ഭാര്യയുടെ ചോദ്യം തന്നെ ചിന്തിപ്പിച്ചതും അബ്ദുള്ളക്കുട്ടി വിവരിക്കുന്നുണ്ട്. അപമാനവും നരകവും ഒന്നിച്ചനുഭവിച്ച മൂന്നുമാസത്തെ ജീവിതമാണ് കുടുംബവുമൊത്ത് മക്കാവ് യാത്ര നടത്താനും അനുഭവങ്ങള്‍ പുസ്തകമാക്കാനും പ്രചോദനമായതെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.