കേരളത്തിലെ പാർട്ടിയിലുണ്ടായ പ്രശ്നങ്ങളെ ഗൗരവമായാണ് കാണുന്നതെന്ന് സുധാകർ റെഡ്ഡി

single-img
10 August 2014

download (27)കേരളത്തിലെ പാർട്ടിയിലുണ്ടായ പ്രശ്നങ്ങളെ ഗൗരവമായാണ് കാണുന്നതെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി . സി.ദിവാകരനെതിരെ സംസ്ഥാന തലത്തിൽ നടപടി എടുത്തത് ദേശീയ നേതൃത്വം ചർച്ച ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

 
ദിവാകരൻ ദേശീയ എക്സിക്യുട്ടീവ് അംഗമായതിനാൽ തന്നെ അദ്ദേഹത്തിനെതിരെ സംസ്ഥാന തലത്തിൽ നടപടി എടുക്കാൻ കഴിയുമോയെന്നാവും പരിശോധിക്കുക എന്നും മുതിർന്ന നേതാക്കൾക്കെതിരെ നടപടി എടുക്കേണ്ടത് ദേശീയ എക്സിക്യൂട്ടീവാണെന്നും സുധാകർ റെഡ്ഡി പറഞ്ഞു.