മാട്രിമോണിയൽ വെബ്സൈറ്റുകളിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് യുവതികളെ കെണിയിൽ വീഴ്ത്തിയ യുവാവ് അറസ്റ്റിൽ

single-img
9 August 2014

slider-matrimony-website1മാട്രിമോണിയൽ വെബ്സൈറ്റുകളിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച് തട്ടിപ്പ് നടത്തിയ യുവാവിനെ ഡൽഹി സൈബർ പോലീസ് അറസ്റ്റ് ചെയ്തു.വരുൺ പാൽ എന്ന 30 വയസ്സുകാരനാണു പിടിയിലായത്.മാട്രിമോണിയൽ വെബ്സൈറ്റുകളിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ച് വിവാഹ വാഗ്ദാനം നൽകിയാണു ഇയാൾ യുവതികളെ കെണിയിൽ വീഴ്ത്തിയത്.വിവാഹ മോചിതരായ യുവതികളാണു ഇയാളുടെ തട്ടിപ്പിനിരയായത്

യുവതിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണു ഇയാളുടെ തട്ടിപ്പിനെക്കുറിച്ചുള്ള സൂചന പോലീസിനു ലഭിച്ചത്.വിവാഹ മോചിതയായ യുവതിയുമായി മാട്രിമോണിയൽ വെബ്സൈറ്റ് വഴി അടുത്ത ശേഷം യുവതിയുടെ കൈയ്യിൽ നിന്നും ആറു ലക്ഷം രൂപ ആവശ്യപ്പെട്ടു.യുവതിയുടെ പരാതി ലഭിച്ച പോലീസ് ഇയാളുടെ നീക്കങ്ങൾ ശ്രദ്ധിച്ചിരുന്നുിത്തരത്തിൽ മറ്റൊരു യുവതിയിൽ നിന്ന് പണം വാങ്ങാൻ വ്അരുന്നതിനിടെയാണു ഇയാൾ പിടിയിലായത്

ജീവൻസാഥി,ഭാരത് മാട്രിമോണി,ഷാദി തുടങ്ങിയ വെബ്സൈറ്റുകളിൽ വ്യത്യസ്ഥ പേരുകളിൽ വ്യസ്ത്യസ്ഥ ഫോട്ടൊകൾ നൽകി ഇയാൾക്ക് വ്യാജ അക്കൗണ്ടുകൾ ഉണ്ടായിരുന്നു

യുവതികളുമായി അടുത്ത ശേഷം യുവതികളുടെ നഗ്ന ചിത്രങ്ങളും ഇയാൾ പലരിൽ നിന്നും വാങ്ങിയിരുന്നതായി പോലീസ് പറഞ്ഞു.നൽകിയ പണം തിരിച്ച് ചോദിച്ചവരെ ഈ ചിത്രങ്ങൾ കാട്ടി ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പോലീസ് പറഞ്ഞു