പ്രിയദര്‍ശന്‍ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ പുതിയ ഭരണസമിതി ഉടന്‍: മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

single-img
8 August 2014

download (9)സംവിധായകന്‍ പ്രിയദര്‍ശന്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ പുതിയ ഭരണസമിതി ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ . എന്നാൽ പ്രിയദര്‍ശന്റെ രാജി വിവാദമാക്കേണ്ടതില്ല എന്ന് മന്ത്രി പറഞ്ഞു .

 
വരുന്ന ഡിസംബറില്‍ അന്താരാഷ്ട്ര ചലച്ചിത്രമേള ഭംഗിയായി നടത്തുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത് എന്നും അതിനാല്‍, ചലച്ചിത്ര അക്കാദമിയുടെ പുനഃസംഘടന വേഗം പൂര്‍ത്തിയാക്കണം എന്നും അദ്ദേഹം പറഞ്ഞു.

 
ചലച്ചിത്ര അക്കാദമിയുടെ പൂര്‍ണമായ പുനഃസംഘടനയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.കേരളത്തിന്റെ അഭിമാനമായ ചലച്ചിത്ര പ്രവര്‍ത്തകനാണ് പ്രിയദര്‍ശന്‍. ചലച്ചിത്ര അക്കാദമി ഭാരവാഹികളുടെ കാലാവധി മൂന്നുവര്‍ഷമാണ്. കഴിഞ്ഞ ജൂലായ് 13ന് മൂന്നുവര്‍ഷ കാലാവധി പൂര്‍ത്തിയായി.

 
ആഗസ്ത് 31 മുതല്‍ രാജി പ്രാബല്യത്തില്‍ വരുത്തണമെന്നഭ്യര്‍ഥിച്ച് കത്ത് നല്‍കുകയായിരുന്നു. സര്‍ക്കാരിന്റെ സഹകരണത്തിന് പ്രിയദര്‍ശന്‍ കത്തില്‍ നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്.

 

താന്‍ ഈ വകുപ്പിന്റെ ചുമതല ഏറ്റെടുത്തശേഷം ഏഴുതവണയെങ്കിലും അദ്ദേഹം ചലച്ചിത്ര അക്കാദമിയില്‍ വന്നിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് വന്നുകണ്ടു. അപ്പോഴൊന്നും അക്കാദമി പ്രവര്‍ത്തനത്തെക്കുറിച്ച് ഒരു പരാതിയും പറഞ്ഞിട്ടില്ല എന്നും മന്ത്രി പറഞ്ഞു.