പ്രതിപക്ഷ നേതൃസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി

single-img
8 August 2014

download (13)കോൺഗ്രസിന് ലോക്‌സഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി സുപ്രീംകോടതി തള്ളി. രാഷ്ട്രീയ കാര്യങ്ങളിൽ തീരുമാനം എടുക്കലല്ല കോടതികളുടെ ജോലിയെന്ന ശ്രദ്ധേയ നിരീക്ഷണത്തോടെയാണ് ഹർജി സുപ്രീംകോടതി തള്ളിയത്.

 

 

പ്രതിപക്ഷ നേതൃസ്ഥാനം ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് സ്പീക്കറുടെ വിവേചനാധികാരത്തിൽ പെട്ടതാണ്. അതിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റീസ് ആർ.എം.ലോധ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ ആണ് ഉത്തരവ്.