വിശാലിനൊപ്പം അഭിനയിക്കാൻ താൻ വളരെ കംഫർട്ടബിൾ :ലക്ഷ്മി മേനോൻ

single-img
8 August 2014

download (15)തമിഴ് നടൻ വിശാലിനൊപ്പം അഭിനയിക്കാൻ താൻ വളരെ കംഫർട്ടബിളാണെന്ന് നടി ലക്ഷ്മി മേനോൻ.

 

മലയാളിയാണെങ്കിലും തമിഴിൽ ശ്രദ്ധേയയായിക്കൊണ്ടിരിക്കുന്ന താരത്തിന് തമിഴ് താരം സൂര്യയോടൊപ്പം അഭിനയിക്കണമെന്നത് വലിയ ആഗ്രഹമാണെന്ന് പറയുന്നു. ഇളയദളപതി വിജയുടെയും അജിത്തിന്റെയും ചിത്രത്തിൽ അഭിനയിക്കാനായി താൻ കാത്തിരിക്കുകയാണ്. മലയാളത്തിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹമെന്ന് ലക്ഷ്മി പറയുന്നു.

 

എന്നാൽ വിവാഹത്തെപ്പറ്റി ചോദിച്ചപ്പോൾ താൻ ഉടനെയൊന്നും വിവാഹം കഴിക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് ലക്ഷ്മി പറഞ്ഞു.അതേസമയം വിശാലിനൊപ്പം ലക്ഷ്മി അഭിനയിച്ച രണ്ട് സിനിമകളും വലിയ ഹിറ്റായിരുന്നു.