ചവറ കെഎംഎംഎല്ലില്‍ വാതകച്ചോര്‍ച്ച; വിദഗ്ധസംഘം പരിശോധന നടത്തും

single-img
8 August 2014

KMMLചവറ കെഎംഎംഎല്‍ കമ്പനിയിലുണ്ടായ വാതകച്ചോര്‍ച്ച സംബന്ധിച്ച് ഇന്നു വിദഗ്ധസംഘം പരിശോധന നടത്തും. പോലീസ്, ഫോറന്‍സിക് വിദഗ്ധര്‍, ഫാക്ടറീസ് ആന്‍ഡ് ബോയ്‌ലേഴ്‌സ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ട്. വാതകം ശ്വസിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളെ പരിശോധിക്കാനായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും ചവറയിലെത്തും.

വാതകച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അട്ടിമറി നടന്നോ എന്നതടക്കമുള്ളവ എഡിജിപി എ.ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും.