മുൻ ബി.ജെ.പി നേതാവ് ജസ്വന്ത് സിംഗിന്റെ നില ഗുരുതരമായി തുടരുന്നു

single-img
8 August 2014

download (14)തലയ്ക്ക് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ ബി.ജെ.പി നേതാവ് ജസ്വന്ത് സിംഗിന്റെ നില ഗുരുതരമായി തുടരുന്നു.
വ്യാഴാഴ്ച രാത്രി 11 മണിയോടെ ഡൽഹിയിലെ വസതിയിലെ വീട്ടിൽ വച്ചാണ് ജസ്വന്ത് സിംഗിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സൈന്യത്തിന്റെ കീഴിലുള്ള ആർ.ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന ജസ്വന്ത് സിംഗിനെ പരിശോധിക്കുന്നതിന് വിദഗ്ദ്ധ ഡോക്ടർമാരുടെ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

 

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെ തുടർന്ന് അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു.